Rahul Gandhi Speaks With Maharashtra CM Uddhav Thackeray, Assures Support<br />മഹാരാഷ്ട്രയില്‍ കൊവിഡ് പ്രതിസന്ധി മുതലെടുത്ത് ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സഖ്യസര്‍ക്കാരിനെ താഴെയിറക്കാനുള്ള നീക്കങ്ങള്‍ ബിജെപിയുടെ നേതൃത്വത്തില്‍ സജീവമായിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.ബിജെപി നേതാവും മുന്‍ മുഖ്യമന്ത്രിയുമായ നാരായണ്‍ റാണെ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണറെ കണ്ടത് ഇത്തരം നീക്കങ്ങളുടെ ഭാഗമായാണെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊവിഡിനെ ചൊല്ലി സഖ്യ സര്‍ക്കാരിനുള്ളില്‍ ഉയര്‍ന്ന ഭിന്നതയാണ് ബിജെപി മുതലെടുക്കാനൊരുങ്ങുന്നത്. എന്നാല്‍ ബിജെപിയുടെ പ്രതീക്ഷകളെല്ലാം അസ്ഥാനത്തായിരിക്കുകയാണ്.